സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തകർത്ത് വെസ്റ്റ് ഇൻഡീസ്. 104 റൺസിന്റെ വിജയമാണ് വിൻഡീസ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. അഫ്ഗാന്റെ മറുപടി 114 റൺസിൽ അവസാനിച്ചു.
തുടക്കം മുതൽ ആക്രമിച്ചു കളിക്കാനായിരുന്നു വിൻഡീസ് ബാറ്റർമാർ ശ്രമിച്ചത്. പവർപ്ലേ പിന്നിടുമ്പോൾ വിൻഡീസ് ഒരു വിക്കറ്റിന് 92 റൺസെന്ന റെക്കോർഡ് സ്കോറിലെത്തി. പിന്നാലെ നിക്കോളാസ് പുരാന്റെ 98 റൺസും ജോൺസൺ ചാൾസിന്റെ 43 റൺസുമാണ് വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. റോവ്മാൻ പവൽ 26, ഷായി ഹോപ്പ് 25 എന്നിങ്ങനെ സ്കോർ ചെയ്തു