സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടികളില്‍ ആണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്.ആര്‍എസ്എസ് വിശാലമായ സംഘടനയെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഔസേപ്പച്ചന്‍ പറഞ്ഞു.

ഈ വേദിയില്‍ എല്ലാവരും കൈ നീട്ടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും RSS നല്‍കിയ പാഠങ്ങളാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് ഇവിടെ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *