രാഹുൽ മാങ്കൂട്ടത്തിലിന് നാളെ പാലക്കാട്‌ വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌. നാളെ വൈകീട്ട് നാലിന് മോയൻസ് സ്കൂൾ പരിസരത്ത് നിന്ന് സ്വീകരണം ആരംഭിക്കും. സ്വീകരണം ശക്തിപ്രകടനമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് നേരെ തുറന്നടിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ പി സരിൻ രംഗത്തെത്തിയിരുന്നു.

പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ വിമര്‍ശിച്ചു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമായിരിക്കുമെന്നും സരിന്‍ പറഞ്ഞു.

അതിനിടെ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വമായി ബന്ധപ്പെട്ട് നടക്കുന്ന ഡോ പി സരിന്റെ തുറന്ന യുദ്ധത്തിൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാഹുൽ മാങ്കൂട്ടത്തിൽ. പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സരിൻ എത്രകാലമായി പൊതുപ്രവർത്തനം നടത്തുന്ന മനുഷ്യനാണ്.

അദ്ദേഹത്തിൻറെ പ്രത്യശാസ്ത്ര ക്ലാരിറ്റി നിങ്ങൾക്ക് നന്നായി അറിയില്ലേ? നിങ്ങൾ എത്ര ശ്രമിച്ചാലും നിങ്ങളുടെയും എന്റെയും സമയം പോകും എന്നേയുള്ളൂ രാഹുൽ പറഞ്ഞു.

ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗം വിദ്യാഭ്യാസത്തെ വിട്ടുവീഴ്ച ചെയ്യുന്നതും ത്യാഗമാണ് സരിൻ പറഞ്ഞത് വളരെ കറക്റ്റാണെന്നും നല്ല പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷംരാഹുൽ കൂട്ടിച്ചേർത്തു.എൻറെ വായിൽ നിന്ന് എന്തായാലും നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു വാക്കും വീഴില്ല

. തിരഞ്ഞെടുപ്പിൽ എല്ലാവിധ പിന്തുണയും കൂടെയുണ്ടാകണം.തനിക്ക് വേണ്ടി സുഹൃത്തുക്കളോടൊക്കെ വോട്ട് ചോദിക്കണം,പാലക്കാട്ടുക്കാരായ മാധ്യമപ്രവർത്തകർ അവധി ചോദിച്ച് തനിക്ക് വോട്ടുറപ്പാക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *