ശോഭിതയുമായുള്ള വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ നടക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വിവാഹത്തെ പറ്റി നാഗ ചൈതന്യ ആദ്യമായി മനസ് തുറന്നു. ശോഭിതയുമായി താന്‍ ആഴത്തില്‍ അടുത്തുവെന്നും അവള്‍ ഒപ്പമുണ്ടെങ്കില്‍ അത് മാത്രം മതി തനിക്കെന്നും ഒരു അഭിമുഖത്തില്‍ നാഗ ചൈതന്യ പറഞ്ഞു.ശോഭിതയുമായി വളരെ ആഴത്തിലുള്ള അടുപ്പം തോന്നിച്ചു.

ശോഭിതയ്​ക്കൊപ്പം പുതിയൊരു യാത്ര തുടങ്ങാനും ജീവിതം ആഘോഷമാക്കാനും ആഗ്രഹിക്കുന്നു. അവളുമായി ആഴത്തില്‍ അടുത്തു. അവള്‍ എന്നെ മനസിലാക്കുന്നു, എന്നിലെ ശൂന്യതയെ നികത്തി. ഇത് മനോഹരമായ ഒരു യാത്രയായിരിക്കും. അവള്‍ എനിക്കൊപ്പം ഉണ്ടെങ്കില്‍ അത് മാത്രം മതി എനിക്ക്,’ നാഗ ചൈതന്യ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. താരത്തിന്‍റെ പിതാവും സൂപ്പര്‍താരവുമായ നാഗാര്‍ജുനയാണ് മകന്‍ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചതും.

സാമന്തയായിരുന്നു നാഗചൈതന്യയുടെആദ്യജീവിതപങ്കാളി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021 ഒക്ടോബറില്‍ ഇരുവരും വേര്‍പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *