തിരുവനന്തപുരം: ഒന്നരവർഷത്തെ കടുത്ത സമരങ്ങൾക്കൊടുവിൽ ആശാ വർക്കർമാരുടെ പ്രതിമാസ വേതനം 9,000 രൂപയിൽ നിന്നും 12,000 രൂപയായി ഉയർത്താൻ പുതിയ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തങ്ങൾക്ക് നൽകിയ ഉറപ്പ്, അധികാരമേറ്റ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പാലിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് ആശാ പ്രവർത്തകർ നന്ദി അറിയിച്ചു.

266 ദിവസം നീണ്ട സെക്രട്ടറിയേറ്റ് സമരത്തിന്റെ ഈ ഭാഗിക വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച സമരസമിതി, അടിസ്ഥാന ആവശ്യമായ 21,000 രൂപ വേതനത്തിലേക്ക് ഘട്ടമായി മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി.

ഇതിന്റെ പശ്ചാത്തലത്തിൽ മെയ് 21-ന് സെക്രട്ടറിയേറ്റിന് മുന്നിൽ വമ്പിച്ച വിജയാഘോഷം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.സമരത്തിൽ പങ്കെടുത്ത സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുഴുവൻ ആശാ പ്രവർത്തകരും അന്നേദിവസം തലസ്ഥാനത്ത് എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *