യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് 5.8 കോടി ഡോളർ (ഏകദേശം 558 കോടി രൂപ) പ്രതിഫലം നൽകാൻ ഇറാൻ പാർലമെന്റ് നിയമനിർമാണം നടത്തുന്നതായി റിപ്പോർട്ട്.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഡൊണാൾഡ് ട്രംപ്, ബെന്യാമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് വൻ തുക പ്രതിഫലം പ്രഖ്യാപിക്കുന്ന ബിൽ ഇറാൻ പാർലമെന്റ് വോട്ടിനിടാനൊരുങ്ങുന്നു.
പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ‘കൗണ്ടർ-ആക്ഷൻ ബൈ ദി മിലിട്ടറി ആൻഡ് സെക്യൂരിറ്റി ഫോഴ്സസ്’ എന്ന ബില്ലിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ഖമനയിയുടെ വധത്തിന് പിന്നിൽ പ്രവർത്തിച്ച ട്രംപ്, നെതന്യാഹു, യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ ബ്രാഡ് കൂപ്പർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും, ഇവരെ വധിക്കുന്ന വ്യക്തിക്കോ സംഘടനയ്ക്കോ ഔദ്യോഗികമായി പ്രതിഫലം കൈമാറുമെന്നും ഇറാൻ വ്യക്തമാക്കി.

ഇറാൻ നാഷണൽ സെക്യൂരിറ്റി കമ്മിഷൻ അംഗം മഹ്മൂദ് നബാവിയാൻ ട്രംപിനെതിരെ പ്രതിഫലം പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയത് യുഎസ്-ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ചർച്ചകളെ ബാധിച്ചേക്കും. തനിക്കെതിരെ വധശ്രമമുണ്ടായാൽ ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.