കുടുംബത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍. പുതിയ ചിത്രമായ ഐ വാണ്ട് ടു ടോക്കിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ഐശ്വര്യയെ കുറിച്ചും മകള്‍ ആരാധ്യയെ കുറിച്ചുമെല്ലാം വാചാലനായത്. കരിയര്‍ ത്യജിച്ച് കൊണ്ട് മകളെ നോക്കുകയും തനിക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്ന ഐശ്വര്യയോട് നന്ദിയുണ്ട് എന്നാണ് അഭിഷേക് പറഞ്ഞത്.

പുറത്തുപോയി സിനിമ ചെയ്യാന്‍ എനിക്ക് അവസരമുണ്ട്. അത് എന്റെ ഭാഗ്യമാണ്. പക്ഷെ എനിക്കറിയാം, മകള്‍ ആരാധ്യയുടെ കാര്യങ്ങള്‍ നോക്കി ഐശ്വര്യ വീട്ടിലിരിക്കുകയാണ്. അതിന് ഞാന്‍ ഐശ്വര്യയോട് കടപ്പെട്ടിരിക്കുന്നു, അഭിഷേക് പറഞ്ഞു.അനുഭവത്തെ കുറിച്ചും അഭിഷേക് പറഞ്ഞു. 1976ല്‍ ഞാന്‍ ജനിച്ചതിനു ശേഷം അച്ഛന്‍ കരിയറിന്റെ ഏറ്റവും തിരക്കിട്ട ദിവസങ്ങളിലൂടെയായിരുന്നു കടന്നുപോയിരുന്നത്.

അന്ന് അമ്മയായ ജയ ബച്ചന്‍ അഭിനയം പൂര്‍ണമായും നിര്‍ത്തി പിന്‍സീറ്റിലേക്ക് മാറി. അവര്‍ക്ക് ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കണമായിരുന്നു. മക്കള്‍ക്ക് വേണ്ടിയാണ് അമ്മ അഭിനയം നിര്‍ത്തിയത്, അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നതിനാല്‍ അച്ഛനില്ലാത്തതിന്റെ കുറവ് ഞങ്ങള്‍ അറിഞ്ഞിട്ടേയില്ല.

കുട്ടിയായിരിക്കെ ഞാന്‍ അതിനെ കുറിച്ച് ഒരിക്കല്‍ പോലും ആലോചിച്ചിട്ടില്ലെന്നും അഭിഷേക് പറഞ്ഞു.ഐശ്വര്യ-അഭിഷേക് വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെയാണ് അഭിഷേകിന്റെ പരാമര്‍ശം. ഇരുവരും വേര്‍പിരിയാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അഭിഷേകോ ഐശ്വര്യയോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

ഏറെക്കാലമായി ഇരുവരും പൊതുവേദികളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടാറില്ലാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *