ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നാളെ കൊൽക്കത്തയിലെത്തും.

മുഖ്യമന്ത്രി മമത ബാനർജിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനുമാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്.

ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ (INDIA) സഖ്യം ശക്തിപ്പെടുത്തുമെന്ന് മമത ബാനർജി വ്യക്തമാക്കിയതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ ബംഗാൾ സന്ദർശനം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തനിക്ക് ആത്മവിശ്വാസം നൽകുന്നുവെന്ന് മമത കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഈ ഐക്യം ഊട്ടിയുറപ്പിക്കാനും വരാനിരിക്കുന്ന പോരാട്ടങ്ങൾക്കായി സംയുക്ത തന്ത്രങ്ങൾ മെനയാനുമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *