വിയറ്റ്നാം ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ ടോ ലാം ഇന്ത്യ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്രഹ്മോസ് മിസൈൽ കൈമാറ്റം സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ഈ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പ്രതിരോധ രംഗത്ത് വിയറ്റ്നാമിന് വലിയ കരുത്ത് പകരും.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ടോ ലാമും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം (Comprehensive Strategic Partnership) അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തി. പ്രതിരോധ മേഖലയിലെ സഹകരണം ഈ ബന്ധത്തിന്റെ ഒരു പ്രധാന സ്തംഭമാണെന്ന് നേതാക്കൾഊന്നിപ്പറഞ്ഞു.
