കേരളത്തിൽ ഗുരുവായൂർ അമ്പലനടയിൽ വളരെ ലളിതമായി നടത്തിയ താലികെട്ട് ചടങ്ങിനു ശേഷം ചെന്നൈയിൽ ഗംഭീര വിരുന്നുമായി കാളിദാസ് ജയറാമിന്റെ (Kalidas Jayaram) വിവാഹ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.
ജയറാമിന്റെ ജന്മദിനവും മകന്റെ സംഗീത് ആഘോഷങ്ങളും കഴിഞ്ഞദിവസം അതിനേക്കാൾ വലിയ രീതിയിൽ അരങ്ങേറി. മലയാളത്തിലെയും തമിഴകത്തെയും ബോളിവുഡിലെയും താരങ്ങളുടെ നിറസാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ഈ ചടങ്ങ്. മലയാളത്തിൽ നിന്നും നടി ഉർവശി ഭർത്താവ് ശിവപ്രസാദിനും മകൻ ഇഷാൻ പ്രജാപതിക്കും ഒപ്പം എത്തിച്ചേർന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തലേദിവസത്തെ പരിപാടിയിൽ പങ്കെടുത്തു എങ്കിൽ, പിറ്റേ ദിവസത്തെ പരിപാടിയിൽ മകൻ ഉദയനിധി സ്റ്റാലിനും കുടുംബവും കാളിദാസിനെയും താരിണിയെയും (Tarini Kalingarayar) ആശീർവദിക്കാൻ എത്തിച്ചേർന്നുചെന്നൈയിൽ താമസമാക്കിയ താരങ്ങളാണ് കൂടുതലും എത്തിച്ചേർന്നത്.
മുതിർന്ന നടൻ മണിരത്നവും ഭാര്യ സുഹാസിനിയും വിരുന്നിൽ പങ്കെടുത്ത അതിഥികളിൽ ഉൾപ്പെടുന്നു. മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിൻ സെൽവനിൽ ജയറാം ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. മലയാള സിനിമയിലെ മുൻകാല നായിക നടി കൂടിയാണ് സുഹാസിനി. ഇപ്പോഴും സിനിമയിൽ സജീവമാണ്.
നടി ശോഭനയും ബോളിവുഡ് നടൻ ജാക്കി ഷ്‌റോഫും ആണ് പങ്കെടുത്ത മറ്റു രണ്ടു താരങ്ങൾ. വിവാഹ ചടങ്ങിൽ ശോഭനയെ കണ്ടതും ജാക്കി ഷ്‌റോഫ് ഓടിയെത്തി കുശലാന്വേഷണം നടത്തുന്ന ദൃശ്യങ്ങൾ വൈറലാണ് .നടി പൂർണിമ ജയറാം ഭർത്താവ് ഭാഗ്യരാജിന്റെ ഒപ്പം വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. ചടങ്ങിലേക്ക് ഓടിയെത്തി തന്റെ സാന്നിധ്യമറിയിച്ച മറ്റൊരു തമിഴ് ചലച്ചിത്ര താരം നടൻ കാർത്തി ആണ്.
മലയാളത്തിലേക്കാളേറെ തമിഴിൽ സജീവമായി അഭിനയിക്കുന്ന നടനാണ് കാളിദാസ് ജയറാം എന്നതിനാൽ തമിഴകത്ത് നിന്നും നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കുചേർന്നുപ്രധാനമായും ചെന്നൈയിൽ താമസമാക്കിയ നടനാണ് മോഹൻലാൽ.
ബറോസ് എന്ന ആദ്യ സംവിധാന ചിത്രത്തിന്റെ തിരക്കുകളിലാകും താരം ഇപ്പോൾ. ആയതിനാൽ മോഹൻലാൽ കുടുംബത്തെ പ്രതിനിധീകരിച്ച് ഭാര്യ സുചിത്ര മോഹൻലാൽ വിവാഹ സൽക്കാരത്തിൽ വന്നുചേർന്നു.
മകൻ പ്രണവ് പൊതുവെ സിനിമ കഴിഞ്ഞാൽ നാട്ടിൽ നിൽക്കുന്ന സ്വഭാവക്കാരാണ് അല്ലാത്തതിനാൽ, വിവാഹ സൽക്കാരത്തിൽ എവിടെയും പ്രണവിനെയും കണ്ടില്ല. മകൾ വിസ്മയ മോഹൻലാലും വിദേശത്താണ്