ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ഡി ഗുകേഷ് ലോകചാമ്പ്യനായത് ഇന്നലെയാണ്. ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയായാണ് ഗുകേഷ് ചരിത്രം കുറിച്ചത്.
18 വയസ്സ് മാത്രമാണ് ഗുകേഷിൻറെ പ്രായം. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്.