ന്യൂഡൽഹി: രാജ്യത്തെ വർധിച്ചുവരുന്ന വായുമലിനീകരണം തടയുന്നതിനും ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനുമായി ഡീസലിൽ ‘ഐസോ ബ്യൂട്ടനോൾ’ (Isobutanol) എന്ന ജൈവഇന്ധനം കലർത്തുന്നത് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിൽ പെട്രോളിൽ എഥനോൾ കലർത്തുന്ന മാതൃകയിലാണ് ഡീസൽ വാഹനങ്ങൾക്കും ഈ പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

രാജ്യത്ത് പെട്രോളിനേക്കാൾ ഇരട്ടിയാണ് ഡീസൽ ഉപയോഗം എന്നതിനാൽ, ഈ നീക്കം പരിസ്ഥിതി മലിനീകരണവും കാർബൺ പുറന്തള്ളലും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

ഭാരത് പെട്രോളിയം ഇതിനായുള്ള ഗവേഷണങ്ങൾ പൂർത്തിയാക്കിയതായും, നിലവിലുള്ള എൻജിനുകളിൽ മാറ്റങ്ങൾ വരുത്താതെ തന്നെ ഈ പുതിയ മിശ്രിത ഇന്ധനം ഉപയോഗിക്കാൻ സാധിക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *