ഭാര്യ കോകിലയുടെ കണ്ണുനിറഞ്ഞാൽ വാളെടുക്കാൻ പോലും തയ്യാറാവുന്ന ഭർത്താവാണ് നടൻ ബാല (Actor Bala). കൊച്ചിയിലെ ജീവിതം മടുത്തതും, ഭാര്യയേയും കൊണ്ട് കോട്ടയം ജില്ലയിലെ വൈക്കത്ത് കായലോരത്തായി താമസം ആരംഭിച്ചിരിക്കുകയാണ് നടനും കുടുംബവും. ഇവരുടെ ഒപ്പം ചില അടുത്ത ബന്ധുക്കളുമുണ്ട്. കോകിലയുടെ അമ്മയും ബാലയുടെയും ഭാര്യയുടെയും ഒപ്പം ഉണ്ടെന്നു ചില ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
വൈക്കത്ത് വന്നതും അവിടുത്തെ നാട്ടുകാർക്ക് വേണ്ടിയും ബാല ചില നല്ല പ്രവർത്തികൾ ചെയ്യാൻ ആരംഭിച്ചിരുന്നു. കൊച്ചിയിലും ബാല നിരവധിപേർക്ക് ചികിത്സാ സഹായം ഉൾപ്പെടെ പലപല കാര്യങ്ങൾ ചെയ്തു നൽകിയിരുന്നുപുതിയ വീട്ടിലും ചെയ്യുന്ന കാര്യങ്ങൾ മുഴുവൻ അതേപടി പകർത്തി വീഡിയോ രൂപത്തിലാക്കി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്ന നടൻ നേരിടുന്ന വിമർശനം അത്ര ചെറുതൊന്നുമല്ല.
എന്തിനാണ് നല്ല പ്രവർത്തികൾ ചെയ്യുമ്പോൾ, നാട്ടുകാരെ മുഴുവനും വിളിച്ചറിയിക്കുന്ന പോലത്തെ പ്രവർത്തി എന്നാണ് ചോദ്യം. താൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും കൂടി പ്രചോദനം ആകട്ടെ എന്ന് കരുതിയാണ് എല്ലാം സോഷ്യൽ മീഡിയയിൽ പങ്കിടുന്നത് എന്നാണ് ബാലയുടെ വിശദീകരണം. ഇപ്പോഴിതാ ഭാര്യ കോകിലയുടെ ഒരാഗ്രഹം ബാല സഫലീകരിച്ചു നൽകിയിരിക്കുന്നു.തനിക്കു വേണ്ടി മാത്രമല്ല, തന്റെ ആഗ്രഹങ്ങൾ എന്ന് കരുതുന്ന യുവതിയാണ് കോകില എന്ന് ഈ പ്രവർത്തിയിലൂടെ വ്യക്തമാവുകയാണ്.
വൈക്കത്ത് വന്നതും ബാല ഇവിടുത്തെ നാട്ടുകാർക്കും, രോഗികൾക്കും അശരണർക്കും വേണ്ടി കഴിയുന്ന വിധം സഹായങ്ങൾ ചെയ്തു നൽകുന്നുണ്ട്. അത്തരത്തിൽ ബാല ചെയ്തു നൽകിയ ഒരു കാര്യം കോകിലയുടെ കൂടി ആഗ്രഹമാണ്. ഇതേദിവസം ആ ആഗ്രഹത്തിന് വൈക്കത്ത് ഉദ്ഘാടനമാവുകയാണ്. ഉദ്ഘാടകനും ബാല തന്നെവൈക്കത്തെ ഒരു അങ്കണവാടി പുനഃരുദ്ധാരണം ചെയ്തു നൽകുകയാണ് നടൻ. ഇതിനായി അദ്ദേഹം സാമ്പത്തിക സഹായം നൽകിയിരുന്നു.
കൊച്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ അവസ്ഥ ശോചനീയമായിരുന്നു. അതിനെ ഭംഗിയായി കെട്ടിപ്പടുത്തത്, കുട്ടികൾക്ക് ആകർഷണീയമാകും വിധം മനോഹരമാക്കി മാറ്റി. സ്കൂൾ അധികാരികൾ തന്നെ സമീപിച്ചതോടു കൂടിയാണ് ബാല ഈ ഉദ്യമത്തിനായി തയ്യാറെടുത്ത്.
ഇതിനു പിന്നിൽ ഭാര്യ കോകിലയുടെ സാന്നിധ്യം എത്രത്തോളം ഉണ്ടെന്നും ബാല വ്യക്തമാക്കികുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്തു നൽകണം എന്നായിരുന്നു കോകില ബാലയോടായി പറഞ്ഞത്. ആ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണിത് എന്ന് ബാല. സ്കൂളിന്റെ പ്രവർത്തികൾ പൂർത്തിയായതിൽ സന്തോഷമുണ്ടെന്നും ബാല.
വൈക്കത്തപ്പന്റെ ഭക്തയാണ് ബാലയുടെ ഭാര്യ കോകില. ഇവിടേയ്ക്ക് തന്നെ താമസം മാറിയതിൽ ഇങ്ങനെയൊരു കാരണം കൂടിയുണ്ട്. കോകില ശിവഭക്തയാണ് എന്നതിന് അവരുടെ ഇൻസ്റ്റഗ്രാം പേജ് പരിശോധിച്ചാൽ മാത്രം മതി മനസിലാക്കാൻതമിഴ്നാട്ടിലെ പ്രമുഖനായ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ മകളാണ് കോകില എന്ന് ബാല പറഞ്ഞിരുന്നു.
തന്നെപ്പോലെ വളരെയേറെ ആസ്തികൾക്ക് ഉടമ കൂടിയാണ് കോകില. മാമന്റെ മകളാണ് കോകില എന്ന് പറയുമ്പോൾ തന്നെ ആ ബന്ധം ഏതു തരത്തിലെന്നു വ്യക്തമാക്കാൻ ബാല തയാറായിട്ടില്ല. അടുത്തിടെ കോകിലയെ ‘വേലക്കാരി’ എന്നൊരാൾ സൈബർ സ്പെയ്സിൽ വിളിച്ചതിൽ ബാല രൂക്ഷമായി പ്രതികരിച്ചിരുന്നു.
അധിക്ഷേപിച്ചയാൾ മാപ്പു പറയണം എന്ന് ബാല നിർബന്ധം പിടിച്ചിരുന്നു. ബാലയുടെ മുൻവിവാഹങ്ങളുടെ പേരിലും മകൾ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിലും അടുത്തകാലത്ത് നിരവധി വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു