ആലപ്പുഴ∙ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനൗദ്യോഗിക ആലോചനകൾ സിപിഎമ്മിൽ സജീവമായി. സ്ഥാനാർഥികൾ ആരൊക്കെ എന്നതിനെ ആശ്രയിച്ച് ജില്ലയിലെ പാർട്ടി നേതൃത്വത്തിലും മാറ്റങ്ങൾക്കു സാധ്യത.

ജില്ലാ സെക്രട്ടറി ആർ.നാസർ നിയമസഭയിലേക്കു മത്സരിച്ചാൽ മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി.പുളിക്കൽ ജില്ലാ സെക്രട്ടറിയാകാൻ സാധ്യതയേറെയാണ്.

ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പരസ്പരം മാറ്റുന്നതുംആലോചനകളിലുണ്ട്.”ആർ.നാസർ കായംകുളത്തു മത്സരിക്കാനുള്ള സാധ്യത നേതാക്കൾ തള്ളുന്നില്ല. എച്ച്.സലാം കായംകുളത്തും നാസർ അമ്പലപ്പുഴയിലും മത്സരിക്കുന്നതിനെപ്പറ്റിയും ചർച്ചകളുണ്ട്.

മറ്റൊരു സാധ്യത, സലാമും യു. പ്രതിഭയും പരസ്പരം മണ്ഡലം മാറുക എന്നതാണ്. അങ്ങനെയെങ്കിൽ നാസറിന് അരൂരിലേക്കു വഴിയൊരുങ്ങിയേക്കും. അരൂരിൽ മുൻമന്ത്രി തോമസ് ഐസക്കും എ.എം.ആരിഫും പരിഗണിക്കപ്പെട്ടേക്കാം

Leave a Reply

Your email address will not be published. Required fields are marked *

You missed