ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം. 2025–26 സാമ്പത്തിക വർഷത്തിൽ 38,424 കോടി രൂപയുടെ കയറ്റുമതിയാണ് രാജ്യം നടത്തിയത്.
മുൻവർഷത്തെ അപേക്ഷിച്ച് (23,622 കോടി) 62.66% വർധനയാണിത് രേഖപ്പെടുത്തിയത്. ഇതിൽ 54.84% പൊതുമേഖലാ സ്ഥാപനങ്ങളും 45.16% സ്വകാര്യ മേഖലയുമാണ് സംഭാവന ചെയ്തത്.
പ്രതിരോധ സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പാണിത്.ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ 151% വളർച്ച കൈവരിച്ചു; വരുമാനം 8,389 കോടിയിൽ നിന്ന് 21,071 കോടിയായി ഉയർന്നു.
സ്വകാര്യ മേഖലയുടെ വരുമാനം 17,353 കോടിയായും വർധിച്ചു. നിലവിൽ 80-ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ നൽകുന്നുണ്ട്. കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം 145 ആയി ഉയർന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
