ഹോർമുസ് കടലിടുക്കിന് പിന്നാലെ തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് പാതയിലും നിയന്ത്രണം കടുപ്പിക്കാൻ ഇറാൻ ഒരുങ്ങുന്നു. ഇതോടെ ആഗോള ഇന്ധനവിതരണ ശൃംഖല പൂർണ്ണമായും സ്തംഭിക്കുമെന്ന ആശങ്ക ശക്തമായി. ഹോർമുസ് വഴിയുള്ള തടസ്സം മറികടക്കാൻ ഉപയോഗിച്ചിരുന്ന ബദൽ മാർഗ്ഗം കൂടി അടയുന്നത് ലോകവിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും.

ചെങ്കടലിനെയും ഏദൻ ഗൾഫിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്ക് തടസ്സപ്പെടുത്തുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ഭീഷണിപ്പെടുത്തി.

യെമൻ തീരത്തുള്ള ഹൂതികൾ 2023 മുതൽ ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഈ തന്ത്രപ്രധാന പാത കൂടി സ്തംഭിക്കുന്നത് ആഗോള സമുദ്രവ്യാപാരത്തിന് വലിയ ഭീഷണിയാണ്.

മാർച്ച് 28-ന് ഹൂതികൾ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. നിലവിൽ ബാബ് അൽ മന്ദബ് പാത പൂർണ്ണമായി ഉപരോധിച്ചിട്ടില്ലെങ്കിലും ഭീഷണി നിലനിൽക്കുന്നു. ഈ പാത തടസ്സപ്പെട്ടാൽ ആഗോള സാമ്പത്തിക മേഖലയിൽ വൻ തകർച്ചയുണ്ടാകാൻ സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *