തിരുവനന്തപുരം: വെങ്ങാനൂർ വെണ്ണിയൂർ ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽനിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പുരയിടത്തിൽ തേങ്ങയിടാൻ വന്ന ആൾക്കാരാണ് അസ്ഥികൂടം കണ്ടത്.
സംഭവം അറിഞ്ഞ ഉടനെ പോലീസിനെ വിവരം അറിയിച്ചു. ഈ പ്രദേശത്ത് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുൻപ് പോലീസിൽ പരാതി ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ അസ്ഥികൂടം ആണോ എന്ന് സംശയമുണ്ട്.
വസ്ത്രവും അസ്ഥികൂടവും മാത്രമേ സ്ഥലത്തുനിന്ന് കിട്ടിയിട്ടുള്ളൂ’, വെങ്ങാനൂർ വാർഡ് മെമ്പർ പ്രമി പറഞ്ഞു.