അവസാന ശ്വാസം വരെ ജോലിചെയ്യണമെന്നാണ്
ആഗ്രഹം. വേദവ്യാസ മഹർഷിയുടെ മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള സിനിമ വലിയൊരു പ്രോജക്റ്റ് ആയിരിക്കും. അതിനുശേഷം മറ്റൊന്നും ചെയ്തില്ലെന്നുവരാമെന്നും ആമിർ ഖാൻ പറഞ്ഞു. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് ഷോയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഹാഭാരതമെന്നത് ഒരുപാട് അർത്ഥതലങ്ങളുള്ളതാണെന്ന് ആമിർ ഖാൻ പറഞ്ഞു.
ഇതിൽ വികാരവും വ്യാപ്തിയുമുണ്ട്. ലോകത്ത് നിങ്ങൾ കാണുന്നതെല്ലാം മഹാഭാരതത്തിൽ കണ്ടെത്താനാകും. ഈ സിനിമ ചെയ്തുകഴിഞ്ഞാൽ ഇനിയൊന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാം. ഇതിനുശേഷം തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം ഈ സിനിമയുടെ വിഷയം അത്തരത്തിലുള്ളതാണ്. സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്ബോൾത്തന്നെ മരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു