എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ റെക്കോർഡുകൾ പലതും പഴങ്കഥയാക്കി മറ്റൊരു വലിയ നാഴികക്കല്ലിലേക്ക് കുതിക്കുകയായിരുന്നു ശുഭ്മാൻ ഗിൽ. എന്നാല്‍ 145ാം ഓവറിൽ ട്രിപ്പിൾ സെഞ്ച്വറിക്ക് 31 റൺസകലെ ജോഷ് ടങ്ങിന് മുന്നിൽ ഇന്ത്യന്‍ നായകന്‍ വീണു.ഗില്ലിനെ വീഴ്ത്താൻ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് പ്രയോഗിച്ചൊരു മൈൻഡ് ഗെയിം ആണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
മുൻ ഇംഗ്ലീഷ് നായകൻ മൈക്ക് ആതേർട്ടൺ അപ്പോൾ 2024 ൽ പാകിസ്താനെതിരെ ബ്രൂക്ക് നേടിയ ട്രിപ്പിൾ സെഞ്ച്വറിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു.143ാം ഓവറിലായിരുന്നു ഗില്ലും ബ്രൂക്കും തമ്മിൽ സംഭാഷണം അരങ്ങേറിയത്. തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യൻ നായകൻ ടങ്ങിന് വിക്കറ്റ് നല്‍കി മടങ്ങി