തൃശ്ശൂര്‍ : ഭരതന് സ്മൃതി കേന്ദ്രസമിതിയുടെ മികച്ച സംവിധായകനുള്ള കല്യാണ്‍ ഭരത് മുദ്ര പുരസ്കാരം സംവിധായകന് തരുണ്‍ മൂര്‍ത്തിക്കും നവാഗത സംവിധായകനുള്ള പുരസ്കാരം ജ്യോതിഷ് ശങ്കറിനും. സ്വര്‍ണപ്പതക്കവും ശില്പവുമടങ്ങിയതാണ് ഭരത് മുദ്ര പുരസ്കാരം.
കെപിഎസി ലളിത പുരസ്കാരം മഞ്ജു പിള്ളയ്ക്കും പ്രത്യേക ജൂറി പുരസ്കാരം പ്രകാശ് വര്‍മയ്ക്കും സമ്മാനിക്കും.