Month: July 2025

പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ നടി വിൻസിയോട്

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായിരുന്നു. സംഭവത്തില്‍ വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും…

ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്‌ത കത്ത് നെതന്യാഹു നേരിട്ട് നൽകി. പലസ്തീനികൾക്ക്…

കാശ്മീർ ചുട്ടുപൊള്ളുന്നു, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനില, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 37.5 ഡിഗ്രി സെൽഷ്യസ്

ശ്രീന​ഗർ: ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനിലയാണ് ജൂലൈ അഞ്ചിന് കാശ്മീരിൽ രേഖപ്പെടുത്തിയത്. 37.5 ഡിഗ്രി സെൽഷ്യസ് ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. അഞ്ചു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടിയേറിയ ജൂൺമാസമാണ് കാശ്മീരിൽ ഇപ്പോൾ കടന്നുപോയത്. പകൽ താപനില 32 നും…

ഇസ്രയേല്‍ വധിക്കാന്‍ ശ്രമിച്ചു തുറന്ന് പറച്ചിലുമായി ഇറാന്‍ പ്രസിഡൻ്റ്

തെഹ്‌റാന്‍: ഇസ്രയേല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഒരു യോഗത്തിനിടയില്‍ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്താനായിരുന്നു ഇസ്രയേലിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.ഇസ്രയേല്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന കാള്‍സണിന്റെ ചോദ്യത്തിനായിരുന്നു പെസഷ്‌കിയാന്റെ മറുപടി. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നല്‍കിയ…

ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വരവ് തടയുമായിരുന്നു

തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലേക്ക് വന്നതില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.ഇന്‍ഫ്‌ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് സംസ്ഥാനത്തിന് നേരത്തെ വിവരം…

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു രണ്ട് മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് രണ്ട് മരണം. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം…

ലോകമെങ്ങും സംഘര്‍ഷങ്ങള്‍, മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാം ഉത്കണ്ഠ രേഖപ്പെടുത്തി ഗഡ്കരി

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങളില്‍ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് ഗഡ്കരി മുന്നറിയിപ്പ് നല്‍കി.ലോകത്തിന്റെ എല്ലാ ഭാഗത്തും സംഘര്‍ഷസാഹചര്യങ്ങളാണ്. ഇസ്രയേലിനും ഇറാനുമിടയില്‍, റഷ്യയ്ക്കും യുക്രൈനുമിടയില്‍. ഈ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍…