ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങളില്‍ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് ഗഡ്കരി മുന്നറിയിപ്പ് നല്‍കി.ലോകത്തിന്റെ എല്ലാ ഭാഗത്തും സംഘര്‍ഷസാഹചര്യങ്ങളാണ്.

ഇസ്രയേലിനും ഇറാനുമിടയില്‍, റഷ്യയ്ക്കും യുക്രൈനുമിടയില്‍. ഈ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയുണ്ടെന്നതാണ് സ്ഥിതി, ഗഡ്കരി പറഞ്ഞു.

സാങ്കേതികവിദ്യയുടെ വികസനത്തോടെ യുദ്ധരീതികളില്‍ മാറ്റം വന്നതായും ടാങ്കുകളും മറ്റും ഉപയോഗിച്ചിരുന്നിടത്തുനിന്ന് ഡ്രോണുകളിലേക്കും മിസൈലുകളിലേക്കും അത്യാധുനിക യുദ്ധവിമാനങ്ങളിലേക്കും മാറിയതായും ഇവയ്ക്കിടയില്‍ മനുഷ്യരുടെ സുരക്ഷയെന്നത് വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്രവിഷയങ്ങള്‍ പതിയെ വിനാശത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നതായും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും അ്ദദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *