71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തെരഞ്ഞെടുക്കപ്പെട്ടു. ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് പുരസ്‌കാരം ലഭിച്ചത്.ബോളിവുഡിൽ നിന്നും, മലയാളത്തിൽ നിന്നും ഉൾപ്പടെ നിരവധി പേരാണ് നടനെ അഭിനന്ദിച്ച് രംഗത്ത് വന്നത്.
ഇപ്പോഴിതാ നടൻ മോഹൻലാലിൻറെ അഭിനന്ദന സന്ദേശത്തിന് ഷാരൂഖ് ഖാൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയുന്നത്. ‘നന്ദി മോഹൻലാൽ സാർ… നമുക്ക് ഒരു വൈകുന്നേരം അവധിയെടുത്ത് വീണ്ടും കാണാം.
ആലിംഗനങ്ങൾ’ എന്നാണ്ഷാരൂഖ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.33 വര്‍ഷത്തെ സിനിമ കരിയറില്‍ ആദ്യമായി, 59-ാം വയസിലാണ് ദേശീയ പുരസ്‌കാരം ഷാരൂഖ് ഖാനെ തേടി എത്തിയിരിക്കുന്നത്.
നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകളും 2005 ല്‍ പത്മശ്രീ ബഹുമതി ഉള്‍പ്പെടെ ലഭിച്ചിട്ടും ദേശീയ ചലച്ചിത്ര പുരസ്‌കാരം മാത്രം നടന് ലഭിച്ചിരുന്നില്ല.