തിരുവനന്തപുരം കഠിനംകുളത്ത് പുതുവർഷത്തലേന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടർ ഉൾപ്പെടെ ഏഴുപേർ പിടിയിലായി. അട്ടക്കുളങ്ങര സ്വദേശി ഡോ. വിഘ്‌നേഷ് ദത്തൻ, ബിഡിഎസ് വിദ്യാർത്ഥിനി ഹലീന, അൻസിയ തുടങ്ങിയവരാണ് കൊല്ലത്തുനിന്നുള്ള ലഹരിമരുന്ന് സംഘത്തോടൊപ്പം അറസ്റ്റിലായത്.

പോലീസ് ജീപ്പിൽ കാറിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഡാൻസാഫ് സംഘം സാഹസികമായി വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.തിരുവനന്തപുരം കഠിനംകുളത്ത് ബിഡിഎസ് വിദ്യാർത്ഥിനി ഹലീന, ഐടി ജീവനക്കാരൻ അവിനാഷ് എന്നിവരടക്കം ഏഴുപേർ ലഹരിക്കേസിൽ പിടിയിലായി.

കണിയാപുരം തോപ്പിൽ ഭാഗത്തെ വാടകവീട്ടിൽ നിന്നുമാണ് ലഹരിമരുന്നുമായി ഇവരെ പിടികൂടിയത്. ഹരീഷ്, അസിം, അജിത്ത് എന്നിവരും അറസ്റ്റിലായ സംഘത്തിലുണ്ട്.പുതുവർഷാഘോഷങ്ങൾക്കായി ലഹരിയെത്തിച്ച സംഘത്തെ ഡാൻസാഫ് നടത്തിയ സംയുക്ത പരിശോധനയിലാണ് പിടികൂടിയത്; അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപും ലഹരിക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.

പോലീസ് ജീപ്പിൽ ഇടിച്ച് കടന്ന ലഹരിസംഘത്തെ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം പുലർച്ചെ വീടുവളഞ്ഞ് പിടികൂടി. ഇവരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ കണ്ടെടുത്തു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, പത്ത് മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *