മോഷണക്കേസിൽ പ്രതിയായ 22 വയസ്സുകാരൻ ലവ്ബീർ സിങ്ങിനെ കാനഡ നാടുകടത്തി. സറേ പൊലീസ് പിടികൂടിയ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം ബോർഡർ സർവീസ് ഏജൻസി സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.

ക്രിമിനൽ കേസുകളിൽ പ്രതികളായ പൗരന്മാരെ തിരിച്ചെടുക്കാൻ ഇന്ത്യ സഹകരിക്കും. അർഷ്ദീപ് സിങ്ങിന് പിന്നാലെ ലവ്ബീർ സിങ്ങിനെയും കാനഡ നാടുകടത്തി.ബ്രിട്ടീഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡിൽ മോഷണക്കേസുമായി ബന്ധപ്പെട്ട് അഞ്ച് ഇന്ത്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹർജോത് സിങ്, തരൺവീർ സിങ് എന്നിവരുൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *