യുദ്ധഭീതിയിൽ പാക് ഓഹരി വിപണി (PSX) മൂന്നാം ദിവസവും തകർന്നു. ഇന്ന് രാവിലെ മാത്രം സൂചിക 2,700 പോയിന്റ് ഇടിഞ്ഞു; കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വൻ തകർച്ചയാണ് വിപണി നേരിടുന്നത്.ഇറാൻ-യുഎസ് യുദ്ധഭീതിയും പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷവുമാണ് വിപണിയെ തകർത്തത്.

ഇതിന് പുറമെ ഐഎംഎഫ് (IMF) നടത്താനിരിക്കുന്ന സാമ്പത്തിക അവലോകനവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി വിൽപന സമ്മർദ്ദം കൂട്ടി.ഹാസ്‌കോൾ, ബാങ്ക് ഓഫ് പഞ്ചാബ്, വേൾഡ്കോൾ തുടങ്ങിയ പ്രമുഖ ഓഹരികൾ 7% വരെ ഇടിഞ്ഞു. പാകിസ്ഥാൻ ഓയിൽഫീൽഡ് ഉൾപ്പെടെയുള്ള കമ്പനികളുടെ മോശം പ്രവർത്തനഫലവും ലാഭക്കുറവും വിപണിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.

ഇറാൻ-യുഎസ് യുദ്ധമുണ്ടായാൽ പാകിസ്ഥാനിൽ ഇന്ധനവിലയും പണപ്പെരുപ്പവും കുതിച്ചുയരും. ഐഎംഎഫ് അവലോകനം ഗഡുക്കൾ ലഭിക്കാൻ നിർണ്ണായകമായിരിക്കെ, ഈ സാമ്പത്തിക പ്രതിസന്ധിയാണ് ഓഹരി വിപണിയെ തകർത്തത്.

Leave a Reply

Your email address will not be published. Required fields are marked *