മലയാള ചലച്ചിത്ര-നാടക നടൻ ഹരി മുരളി (27) അന്തരിച്ചു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ ഹരി, ‘രസികൻ’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
പ്രശസ്ത നാടക-സിനിമ താരം കെ.യു. മുരളിയുടെയും പ്രസന്നയുടെയും മകനാണ്. അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ഹരി എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.’രസികൻ’, ‘അണ്ണൻ തമ്പി’, ‘മാടമ്പി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ ഹരി മുരളി (27) വിടവാങ്ങി. വിഷ്വൽ ഇഫക്ട്സ് പഠനത്തിന് ശേഷം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. വിഎഫ്എക്സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയിൽ സജീവമാകാൻ ഒരുങ്ങുന്നതിനിടെയാണ് അന്ത്യം.
പ്രശസ്ത നടൻ കെ.യു. മുരളിയുടെ മകനായ ഹരിയുടെ ബന്ധുക്കളാണ് നടൻ ഗണപതിയും ബാബു അന്നൂരും. ‘അമർ അക്ബർ ആന്റണി’യിലാണ് അവസാനമായി വേഷമിട്ടത്.
