ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പോളണ്ട് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. നാഷണൽ പ്രോസിക്യൂട്ടർ ഓഫീസിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസെടുത്തിരിക്കുന്നത്.

എപ്സ്റ്റീൻ ഇടപാടുകളെക്കുറിച്ച് അറിവുള്ളവർ വിവരങ്ങൾ കൈമാറണമെന്ന് നീതിന്യായ മന്ത്രി വാൾഡെമർ ജുറക് അഭ്യർത്ഥിച്ചു.2009 മുതൽ 2019 ഓഗസ്റ്റ് വരെ പോളണ്ടിലും വിദേശത്തും നടന്ന മനുഷ്യക്കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

ജെഫ്രി എപ്സ്റ്റീൻ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ക്രിമിനൽ സംഘം വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്തതായാണ് കേസ്.

ജെഫ്രി എപ്സ്റ്റീന് റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുമായും പോളണ്ടുമായും ബന്ധമുണ്ടെന്ന പ്രധാനമന്ത്രി ഡൊണാൾഡ് ഡസ്‌ക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രോസിക്യൂഷൻ അന്വേഷണം പ്രഖ്യാപിച്ചത്.

പോളിഷ് പെൺകുട്ടികൾ തങ്ങളുടെ പക്കലുണ്ടെന്ന് എപ്സ്റ്റീൻ സംഘം കൈമാറിയ സന്ദേശങ്ങൾ ലഭിച്ചതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കേസ് തെളിയിക്കാൻ മറ്റ് രണ്ട് യൂറോപ്യൻ രാജ്യങ്ങളുടെ സഹായവും പോളണ്ട് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *