ജി. സുധാകരൻ പാർട്ടിയെ ചതിച്ചെന്നും അമ്പലപ്പുഴയിൽ അദ്ദേഹം ഒരു ഭീഷണിയല്ലെന്നും മന്ത്രി സജി ചെറിയാൻ. നാല് തവണ എം.എൽ.എയും രണ്ട് തവണ മന്ത്രിയുമാക്കിയ പാർട്ടിക്കെതിരെ സംസാരിക്കാൻ സുധാകരന് അർഹതയില്ല.

അദ്ദേഹത്തെ ചേർത്തുപിടിക്കാനാണ് പാർട്ടി ശ്രമിച്ചത്. മത്സരിക്കാനുള്ള സുധാകരന്റെ വ്യക്തിപരമായ തീരുമാനം പാർട്ടിയെ ബാധിക്കില്ലെന്നും ആലപ്പുഴയിലെ പ്രതിസന്ധികളിൽ സി.പി.ഐ.എമ്മിന് കൂസലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ.എം വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള പാർട്ടിയാണെന്നും ആലപ്പുഴയിലെ പ്രതിസന്ധികളിൽ കുലുങ്ങില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

സുധാകരനെ നാല് തവണ എം.എൽ.എയും രണ്ട് തവണ മന്ത്രിയുമാക്കി പാർട്ടി എന്നും ചേർത്തുപിടിച്ചിട്ടുണ്ട്. ഇത്രയും പദവികൾ വഹിച്ച ഒരാൾ എന്തിനാണ് ഇപ്പോൾ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു

.ജി. സുധാകരനെ പാർട്ടി പുറത്താക്കിയിട്ടില്ലെന്നും കൂടെനിർത്താനാണ് അവസാന നിമിഷം വരെ ശ്രമിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു. വീണ്ടും മത്സരിക്കാൻ വേണ്ടിയാണ് അദ്ദേഹം പാർട്ടി വിട്ടതെങ്കിൽ തങ്ങൾ എന്തുചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസ് തകർച്ചയിലാണെന്നും അമ്പലപ്പുഴ ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലും സി.പി.ഐ.എം ശക്തരായ സ്ഥാനാർത്ഥികളെയാണ് അണിനിരത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *