പകരംതീരുവ കേസിൽ സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടിട്ടും തീരുവയുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 16 രാജ്യങ്ങൾക്കെതിരെ 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം പുതിയ അന്വേഷണം പ്രഖ്യാപിച്ചു.
അന്യായമായ വ്യാപാര ഇടപാടുകളിലൂടെ ഈ രാജ്യങ്ങൾ ലാഭമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും പകരംതീരുവ പുനഃസ്ഥാപിക്കാനുമാണ് അമേരിക്കയുടെ നീക്കം.
അറുപതോളം രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് ജേമിസൺ ഗ്രീർ വ്യക്തമാക്കി. അന്യായമായ വ്യാപാര നേട്ടങ്ങൾ കണ്ടെത്തിയാൽ സെക്ഷൻ 301 പ്രകാരം കടുത്ത തീരുവ ചുമത്താനാണ് നീക്കം.
അമേരിക്കൻ തൊഴിലുകൾ സംരക്ഷിക്കുന്നതിനും നീതിപൂർവമായ വ്യാപാരം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.പകരംതീരുവ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾക്കെതിരെ സെക്ഷൻ 301 പ്രകാരം അന്വേഷണം പ്രഖ്യാപിച്ചു.
അന്യായമായ വ്യാപാര നേട്ടങ്ങൾ കണ്ടെത്തുക വഴി തീരുവ പുനഃസ്ഥാപിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.കോടതി വിധിപ്രകാരം പഴയ പകരംതീരുവകൾ റീഫണ്ട് ചെയ്യേണ്ടി വന്നതോടെ, സെക്ഷൻ 122 പ്രകാരം എല്ലാ രാജ്യങ്ങൾക്കും 10% തീരുവ ട്രംപ് പ്രഖ്യാപിച്ചു.
ഇതോടെ ഇന്ത്യയ്ക്കുമേൽ ഉണ്ടായിരുന്ന 50% തീരുവ 10 ശതമാനമായി കുറഞ്ഞു. റഷ്യൻ എണ്ണ വാങ്ങിയതിന് ചുമത്തിയ 25% പിഴച്ചുങ്കവും ട്രംപ് നേരത്തെ ഒഴിവാക്കിയിരുന്നു.
