ഹോർമുസ് കടലിടുക്കിൽ 8 എൽപിജി കപ്പലുകൾ ഉൾപ്പെടെ 28 ഇന്ത്യൻ വാണിജ്യ കപ്പലുകൾ ഇറാൻ്റെ അനുമതി കാത്തു കിടക്കുന്നു. കഴിഞ്ഞ നാലഞ്ച് ദിവസമായി ഈ കപ്പലുകൾക്ക് യാത്രാനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.ഹോർമുസ് കടലിടുക്കിലെ കപ്പലുകൾ ഇന്ത്യയിലെത്തുന്നത് നിലവിലെ എൽപിജി ക്ഷാമത്തിന് വലിയ ആശ്വാസമാകും.

കപ്പലുകളെ കടത്തിവിടാൻ ഇന്ത്യ ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരുകയാണ്. കൂടാതെ, അമേരിക്കൻ ആക്രമണം ഭയന്ന് ഇന്ത്യയിൽ കഴിയുന്ന 250 ഇറാനിയൻ നാവികർക്ക് സുരക്ഷിതമായി മടങ്ങാനും ഈ അനുമതി അനിവാര്യമാണ്.

ഹോർമുസ് കടലിടുക്കിന് ഇരുവശത്തുമായി 28 കപ്പലുകളും എണ്ണൂറോളം ഇന്ത്യൻ ജീവനക്കാരും കുടുങ്ങിക്കിടക്കുന്നു.

ഇതിനുപുറമെ വിദേശ കപ്പലുകളിലുള്ള 78 ഇന്ത്യക്കാരുടെ കൂടി സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി ഇന്ത്യ ചർച്ചകൾ നടത്തിവരികയാണ്.ഭാരതത്തിലെ എൽപിജി ആവശ്യകതയുടെ 65 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

ഇതിൽ 90 ശതമാനവും എത്തിയിരുന്നത് ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു. ഇറാൻ ഈ പാത അടച്ചതോടെ രാജ്യത്ത് പാചകവാതക പ്രതിസന്ധി അതീവ ഗുരുതരമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *