സിപിഎം വിട്ട ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. 60 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ചതായി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ച അദ്ദേഹം, ആരുടെയും പിന്തുണ തേടില്ലെന്നും വ്യക്തമാക്കി. താൻ ആർക്കും എതിരല്ലെന്നും ഇനി സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.

താൻ മത്സരിക്കുമെന്ന വാർത്തകൾ ജി. സുധാകരൻ നിഷേധിച്ചു. ഒരു പ്രതിപക്ഷ പാർട്ടിയുമായും ചർച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നത് വെറും പ്രചാരണം മാത്രമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

എം.എ. ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും, ഹൈസ്കൂൾ കാലം മുതൽ സ്വന്തം ഇഷ്ടപ്രകാരമാണ് താൻ പാർട്ടിയിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ആഴ്ച മുൻപ് പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെന്നും ആ വിവരം ഒരു ജില്ലാ കമ്മിറ്റി അംഗം ചോർത്തിയെന്നും ജി. സുധാകരൻ ആരോപിച്ചു. തന്നെയും കുടുംബത്തെയും ചിലർ വ്യക്തിഹത്യ ചെയ്യുകയാണെന്നും പാർട്ടി രീതികൾ തുടർന്നും വിളിച്ചുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാന്റെ ഭരണഘടനാ പരാമർശത്തെ പരോക്ഷമായി വിമർശിച്ച സുധാകരൻ, സ്ഥാനങ്ങളിലിരുന്നപ്പോൾ എന്തുചെയ്തു എന്നതാണ് പ്രധാനമെന്നും കൂട്ടിച്ചേർത്തു.

36 വർഷം പാർട്ടി വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനായിരുന്നുവെന്നും പാർട്ടിയെ ആക്ഷേപിക്കാനില്ലെന്നും ജി. സുധാകരൻ പറഞ്ഞു. പുതിയൊരു പാർട്ടിയിലോ മുന്നണിയിലോ ചേരില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്നെ ‘സുധാകുരൻ’ എന്ന് വിളിച്ച് വ്യക്തിഹത്യ ചെയ്തതായും ആരോപിച്ചു.

പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കുന്നവർ അവരെ ആയുധമാക്കുകയാണെന്നും സുധാകരൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *