98-ാമത് ഓസ്‌കർ അവാർഡ് ചടങ്ങുകൾക്ക് ഇറാന്റെ ഡ്രോൺ ആക്രമണ ഭീഷണിയുണ്ടെന്ന എഫ്ബിഐ മുന്നറിയിപ്പിനെത്തുടർന്ന് ലോസ് ആഞ്ചലിസിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

മാർച്ച് 15-ന് ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിന് നേരെ യുഎസ് വെസ്റ്റ് കോസ്റ്റ് ലക്ഷ്യമാക്കി ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലോകസിനിമയിലെ ഈ വലിയ മാമാങ്കം അതീവ സുരക്ഷാ വലയത്തിലാകും ഇത്തവണ നടക്കുക.ഓസ്കാർ ചടങ്ങിന് ഇറാന്റെ ഡ്രോൺ ആക്രമണ ഭീഷണിയുണ്ടെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ചടങ്ങിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കിയതായും ലോസ് ആഞ്ചലിസ് ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ഓസ്കാർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജ് കപൂർ സുരക്ഷാ സജ്ജീകരണങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എഫ്ബിഐ (FBI), എൽഎപിഡി (LAPD) എന്നിവയുടെ സഹകരണത്തോടെ ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ സംഘമാണ് ചടങ്ങിന് കാവലൊരുക്കുന്നതെന്നും അതിഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് സമയം മാർച്ച് 15-ന് നടക്കുന്ന ചടങ്ങ്, സമയവ്യത്യാസം കാരണം ഇന്ത്യയിലുള്ളവർക്ക് മാർച്ച് 16-ന് പുലർച്ചെ 3:30 മുതൽ ജിയോ ഹോട്ട്സ്റ്റാർ (Jio Hotstar) വഴി തത്സമയം കാണാം.

Leave a Reply

Your email address will not be published. Required fields are marked *