ഒമാനിലെ സൊഹാറിലുള്ള അൽ അവാഹി വ്യവസായ മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഒമാനിലെ സൊഹാറിൽ ഇന്നു പുലർച്ചെയുണ്ടായ രണ്ട് ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് വിദേശികൾ കൊല്ലപ്പെട്ടു. ഒരു ഡ്രോൺ തകർത്തതിൻ്റെ അവശിഷ്ടങ്ങളും മറ്റൊന്ന് നേരിട്ടും പ്രദേശത്ത് പതിക്കുകയായിരുന്നു.
മരിച്ചവർ ഒമാൻ സ്വദേശികളല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മധ്യപൂർവേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ താമസവിസയുള്ളവർക്ക് ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28-ന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്ക് പുതിയ എൻട്രി പെർമിറ്റില്ലാതെ മാർച്ച് 31-നകം മടങ്ങിയെത്താം.
വിമാനത്താവളങ്ങൾ അടച്ചതിനാൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്കായി ഒരുക്കിയ ഈ സേവനം തികച്ചും സൗജന്യമാണ്.
