പ്രീ-പോൾ സർവേകൾ പെയ്ഡാണെന്നും യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവെക്കാനാണ് ഇവ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിൽ വരുന്നത് വെറും തട്ടിക്കൂട്ട് സർവേകളാണെന്നും അവയ്ക്ക് വിശ്വാസ്യതയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സർവേ പ്രവചനങ്ങൾ പാളിയത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം യുഡിഎഫിന് അനുകൂലമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പരാജയഭീതി മൂലം സിപിഐഎം അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു
