യുഎസ് എഫ്-15ഇ വിമാനം ഇറാൻ വെടിവെച്ചിട്ടത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ യുഎസ് ദൗത്യസംഘം രക്ഷപ്പെടുത്തിയെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.യുഎസ് എയർഫോഴ്സിലെ പാരാറെസ്ക്യൂമെൻ (PJs) എന്നാണ് ഈ വിദഗ്ധർ അറിയപ്പെടുന്നത്.

ഏത് ദുർഘടമായ ഭൂപ്രകൃതിയിലും ശത്രുമേഖലകളിലും കടന്നുചെന്ന് പരിക്കേറ്റവരെ ചികിത്സിക്കാനും രക്ഷിക്കാനും ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. മെഡിക്കൽ സേവനം മുതൽ കമാൻഡോ ഓപ്പറേഷൻ വരെ ഒരേപോലെ കൈകാര്യം ചെയ്യാനുള്ള ഇവരുടെ കഴിവ് പരിഗണിച്ചാണ് ‘സ്വിസ് ആർമി നൈഫ്’ എന്ന വിശേഷണം ഇവർക്ക് ലഭിച്ചത്.

ഇതിനകം തന്നെ അത്യാധുനിക സംവിധാനങ്ങളുള്ള എച്ച്.എച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ഇറാൻ്റെ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത് യുഎസിനെ സംബന്ധിച്ചിടത്തോളം കേവലം ഒരു രക്ഷാപ്രവർത്തനം മാത്രമല്ല, മറിച്ച് തങ്ങളുടെ സൈനിക കരുത്തിൻ്റെയും സാങ്കേതിക മികവിൻ്റെയും തെളിവ് കൂടിയാണ്.

ശത്രുരാജ്യത്തിൻ്റെ മണ്ണിൽ നിന്ന് ഒരു സൈനികനെ മോചിപ്പിക്കുന്നത് ആഗോളതലത്തിൽ യുഎസിന് വലിയ രാഷ്ട്രീയ മുൻതൂക്കം നൽകും. എന്നാൽ, റഷ്യയുടെ സഹായത്തോടെ ഇറാൻ നടത്തുന്ന ഈ ‘മനുഷ്യവേട്ട’ വിജയിച്ചാൽ അത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

പൈലറ്റിനെ പിടികൂടാൻ ഇറാൻ സൈന്യത്തിനൊപ്പം സാധാരണക്കാരും തെരുവിലിറങ്ങിയത്യുഎസ് വ്യോമസേനയുടെ കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ (CSAR) സംഘമാണ് പൈലറ്റിനായുള്ള അതീവ സങ്കീർണ്ണമായ ഈ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. ശത്രുമേഖലയിൽ തകർന്നു വീഴുന്ന സൈനികരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ചവരാണിവർ.

Leave a Reply

Your email address will not be published. Required fields are marked *