ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ ട്രംപ് പദ്ധതിയിട്ടെന്ന ലാറി ജോൺസന്റെ വെളിപ്പെടുത്തൽ ആഗോളതലത്തിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. വൈറ്റ് ഹൗസിലെ അതീവ സുരക്ഷാ മേഖലയായ ‘സിറ്റുവേഷൻ റൂമിൽ’ നടന്ന രഹസ്യ യോഗത്തിൽ ട്രംപ് ഈ ആവശ്യം ഉന്നയിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ, ഇതിന്റെ പ്രത്യാഘാതങ്ങൾ ഭയന്ന മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഈശക്തമായി എതിർക്കുകയായിരുന്നു.
സൈനിക തലവന്മാരുമായുള്ള തർക്കത്തിനൊടുവിൽ ട്രംപിനെ സിറ്റുവേഷൻ റൂമിൽ നിന്ന് ഇറക്കിവിടുന്ന സാഹചര്യം വരെയുണ്ടായെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അമേരിക്കൻ പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിലുള്ള ഭിന്നത ഇത്രയും രൂക്ഷമാകുന്നത് അസാധാരണമായ സംഭവമാണ്. ഈ വാർത്ത പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടരുകയും അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ മാറ്റങ്ങൾ പ്രകടമാവുകയും ചെയ്തിട്ടുണ്ട്.
ജഡ്ജിങ് ഫ്രീഡം’ പോഡ്കാസ്റ്റിലൂടെ ലാറി ജോൺസൺ നടത്തിയ വെളിപ്പെടുത്തലുകൾ അമേരിക്കൻ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ശനിയാഴ്ച പെന്റഗണിൽ നടന്ന അടിയന്തര യോഗത്തിൽ ട്രംപ് ആണവ കോഡുകൾ ആവശ്യപ്പെട്ടെന്നും എന്നാൽ സൈനിക നേതൃത്വം അത് തടഞ്ഞെന്നുമാണ് അദ്ദേഹം പറയുന്നത്.
ജനറൽ ഡാൻ കെയ്ൻ തന്റെ അധികാരം ഉപയോഗിച്ച് പ്രസിഡന്റിനെ നേരിടുകയായിരുന്നു എന്ന് ജോൺസൺ അവകാശപ്പെടുന്നു.
ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നതായും റിപ്പോർട്ടുകളുണ്ട്. യോഗത്തിന് ശേഷം മ്ലാനവദനനായി പുറത്തുവരുന്ന ജനറൽ കെയ്നിന്റെ ചിത്രങ്ങൾ ഇതിന് തെളിവായി ജോൺസൺ നിരത്തുന്നു.
ഒരു അമേരിക്കൻ പ്രസിഡന്റ് സ്വന്തം സൈനിക തലവന്മാരോട് ആണവായുധത്തിനായി കലഹിച്ചു എന്ന വാർത്ത അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക്തിരികൊളുത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് ലോകം
