തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ മുൻകൂർ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ഡി.ഐ.ജി അടക്കമുള്ള മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷയൊരുക്കാൻ തയ്യാറായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ലഹളയുണ്ടാക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന 300 സി.പി.ഐ.എം പ്രവർത്തകർക്കെതിരെ മ്യൂസിയം പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ തിരിച്ചറിഞ്ഞ 12 പേരിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടാൻ പോലീസ് മേധാവി കർശന നിർദേശം നൽകി.
