ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ സയീദ് അതാ ഹസ്‌നൈനും പങ്കെടുക്കും.
ജൂലായ് 4 മുതൽ 9 വരെ നടക്കുന്ന ചടങ്ങിലേക്ക് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. നയതന്ത്ര വെല്ലുവിളികൾ നിറഞ്ഞ ഈ ചടങ്ങിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള ലോകനേതാക്കളും ഇരുപത് ദശലക്ഷത്തോളം ജനങ്ങളും പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

