അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വെട്ടിപ്പുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ സംഘടനാപരമായ നടപടിയെടുക്കുന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് വന്ന ശേഷമേ തീരുമാനിക്കൂ എന്ന് വിഎച്ച്പി. സംഭാവന കൈകാര്യം ചെയ്യുന്നതിൽ റായിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടാകാമെന്നും എന്നാൽ ക്രമക്കേടിൽ വിഎച്ച്പിക്ക് ഉത്തരവാദിത്തമില്ലെന്നും അധ്യക്ഷൻ അലോക് കുമാർ വ്യക്തമാക്കി.
നിലവിൽ വിഎച്ച്പി ഉപാധ്യക്ഷൻ കൂടിയാണ് ചമ്പത് റായ്. അതേസമയം, രാമക്ഷേത്ര ട്രസ്റ്റിൽ വൻ അഴിച്ചുപണി നടത്തുന്നതിനായി ആർഎസ്എസിൽ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. പ്രധാനമന്ത്രിയുമായി കൂടി ആലോചിച്ച ശേഷമായിരിക്കും ഇതിൽ അന്തിമ തീരുമാനമെടുക്കുക.

