വാഷിംഗ്ടൺ: ഇസ്രയേലിലേക്ക് ഭീമൻ ആയുധശേഖരം വിതരണം ചെയ്യാൻ യുഎസ് ഭരണകൂടം തയാറെടുക്കുന്നു. എംകെ 84, ബിഎൽയു 117 വിഭാഗങ്ങളിൽപ്പെട്ട അത്യാധുനിക ബോംബുകൾ ഉൾപ്പെടെ 280 കോടി ഡോളറിന്റെ ബൃഹത്തായ ആയുധ ഇടപാടാണ് പൂർത്തിയാകുന്നത്. അടുത്ത കാലത്ത് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക കരാറുകളിലൊന്നാണിതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കരാറിന്റെ ഭാഗമായി 2000 പൗണ്ട് ഭാരമുള്ള 20,000 എംകെ-84 ബോംബുകളും, അത്രതന്നെ ബിഎൽയു 117 ബോംബുകളുമാണ് അമേരിക്ക ഇസ്രയേലിന് കൈമാറുന്നത്.

പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുള്ള ഏറ്റവും വിനാശകാരിയായ ബോംബുകളിലൊന്നായ എംകെ-84, വൻതോതിൽ പ്രഹരശേഷിയുള്ളതാണ്. പൊട്ടിത്തെറിക്കുന്ന നിമിഷത്തിൽ ആയിരക്കണക്കിന് അടി ദൂരത്തേക്ക് ലോഹച്ചീളുകൾ തെറിപ്പിക്കാനും, കട്ടിയുള്ള കോൺക്രീറ്റ് ഘടനകളെ തുളച്ചു കയറാനും ഭൂമിയിൽ ആഴത്തിലുള്ള ഗർത്തങ്ങൾ ഉണ്ടാക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.

ഗാസയിലും ലബനനിലും ഇസ്രയേൽ ഈ ബോംബുകൾ വ്യാപകമായി ഉപയോഗിച്ചതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ ബൈഡൻ ഭരണകൂടം കഴിഞ്ഞ രണ്ടു വർഷമായി ഇവയുടെ വിതരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഡോണാൾഡ് ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതോടെ ഈ ഉപരോധം നീക്കുകയും ആയുധ വിതരണം പുനരാരംഭിക്കാൻ ഉത്തരവിടുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You missed