ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വച്ച് റിവോള്‍വര്‍ സ്വയം പരിശോധിക്കുന്നതിനിടെയാണ് താരത്തിന് വെടിയേറ്റത്. പുലര്‍ച്ചെ അഞ്ചരയോടെ അദ്ദേഹത്തിന്‍റെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അപകടം. കാലിനാണ് വെടിയേറ്റത്. സാരമായി പരുക്കേറ്റ താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍പ്രവേശിപ്പിച്ചു. വെടിയറ്റതിന് പിന്നാലെ ധാരാളമായി രക്തനഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഗോവിന്ദയുടെ കാലില്‍ നിന്നും ഡോക്ടര്‍മാര്‍ തിര നീക്കം ചെയ്തുവെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും മാനേജര്‍ ശശി സിന്‍ഹ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഗോവിന്ദയുടെ തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലൈസന്‍സുള്ള തോക്കാണ് താരത്തിന്‍റെ പക്കലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *