മുംബൈ: ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പരയില്‍ ഒരു മത്സരമെങ്കിലും ജയിച്ച് മുഖം രക്ഷിക്കാനുള്ള അവസരവും ഇന്ത്യന്‍ വനിതകള്‍ നഷ്ടപ്പെടുത്തി 190 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 338റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 32.4 ഓവറില്‍ 148 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാവരും മടങ്ങിആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പരമ്പര കൈവിട്ട ഇന്ത്യ, മൂന്നാം മത്സരത്തില്‍ അമ്പേ തകര്‍ന്നടിഞ്ഞു. ഇതോടെ പരമ്പര ഓസ്‌ട്രേലിയ.തൂത്തുവാരി (3-0). ഓപണര്‍മാരായ യസ്തിക ഭാട്യയും (14 പന്തില്‍ ആറ്) സ്മൃതി മന്ദാനയും (29 പന്തില്‍ 29) ആദ്യം മടങ്ങി.29 പന്തില്‍ 19 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും വിക്കറ്റ് കളഞ്ഞു. പത്ത് പന്തില്‍ മൂന്ന്റണ്‍സുമായിക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി27 പന്തില്‍ 25 റണ്‍സോടെ ജെമീമ റോഡ്രിഗസും മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ ഏതാണ്ട് അറ്റുഓസ്‌ട്രേലിയക്കായി ജോര്‍ജിയ വെയര്‍ഹാം മൂന്ന്, അലാന കിങ്, അന്നാബെല്‍ സതര്‍ലന്‍ഡ്, മേഘന്‍ സ്‌കട്ട് എന്നിവര്‍ രണ്ട്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഒന്ന്.വിക്കറ്റുകള്‍ നേടി. ഇന്ത്യക്കായി ശ്രേയങ്ക പാട്ടീല്‍ മൂന്ന്, അമന്‍ജോത് കൗര്‍ രണ്ട്, ദീപ്തി ശര്‍മ, പൂജ വസ്ത്രകാര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഓപ്പണര്‍ ഫോബെ ലിച്ച്ഫീല്‍ഡിന്റെ സെഞ്ചുറി (125 പന്തില്‍ 119) ബലത്തില്‍ 50 ഓവറില്‍ 338റണ്‍സെടുത്തു.ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. ഓസ്‌ട്രേലിയയോട്‌ ഇന്ത്യന്‍വനിതകള്‍ വഴങ്ങുന്ന ഏറ്റവും വലിയ സ്‌കോറാണിത്ഓപ്പണര്‍മാരായ ലിച്ച്ഫീല്‍ഡും ക്യാപ്റ്റന്‍ അലിസ്സ ഹീലിയും മികച്ച അടിത്തറയാണ് പാകിയത്ഇരുവരും ചേര്‍ന്ന് ഒന്നാംവിക്കറ്റില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയന്‍ വനിതകളുടെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടകെട്ടാണിത്പത്ത് പന്തില്‍നിന്ന് മൂന്ന് റണ്‍സെടുത്ത ബേത്ത് മൂണിയെയും റണ്ണൊന്നുമെടുക്കാതെ മടങ്ങിയ തഹ്ലിയ മക്ഗ്രാത്തിനെയും 27 പന്തില്‍നിന്ന് 30റണ്‍സെടുത്ത ആഷ്‌ലി ഗാര്‍ഡ്‌നറിനെയും ശ്രേയങ്ക പാട്ടീലാണ് മടക്കിയത്. സെഞ്ചുറി നേടിയ ലിച്ച്ഫീല്‍ഡ് അഞ്ചാമതായാണ് വീണത്. ദീപ്തിശര്‍മയ്ക്കായിരുന്നു വിക്കറ്റ്. ദീപ്തിയുടെ ഏകദിന ക്രിക്കറ്റിലെ നൂറാംവിക്കറ്റ് നേട്ടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *