തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദിയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായായിരുന്നു കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ ഹരിഹറും സംഘവും വേദിയിലെത്തിയത്. വൃന്ദവാദ്യ മത്സരത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെ കലോത്സവേദിയിലെത്തിയപ്പോഴാണ് അച്ഛന്റെ മരണവാർത്ത ഹരിഹർ അറിയുന്നത്. അധ്യാപികയ്‌ക്കൊപ്പം വീട്ടിൽ തിരികെയെത്തി ഹരിഹർ അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തി.

അച്ഛൻ്റെ ആ​ഗ്രഹം നിറവേറ്റാൻ ഹരിഹർ രാത്രി തന്നെ തലസ്ഥാനത്തേക്ക് വണ്ടി കയറി.മകൻ കലാകാരനാകണമെന്നതായിരുന്നു ഹരിഹറിന്റെ അച്ഛൻ അയ്യപ്പദാസിന്റെ സ്വപ്നം. കലയെ ഏറെ സ്നേ​ഹിച്ചിരുന്ന അയ്യപ്പദാസ് കോട്ടയം സ്റ്റാർ വോയിസ് ട്രൂപ്പിലെ ​ഗായകൻ കൂടിയായിരുന്നു.

ട്രൂപ്പിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിലാണ് അയ്യപ്പദാസ് മരിച്ചത്.ബോർഡർ-​ഗാവസ്കർ ക്രിക്കറ്റ് പരമ്പര വിജയികളായ ഓസ്ട്രേലിയൻ ടീമിന് ട്രോഫി നൽകൽ ചടങ്ങിൽ നിന്ന് ഇന്ത്യൻ മുൻ താരം സുനിൽ ​ഗാവസ്കറിനെ ഒഴിവാക്കിയതിനെ വിമർശിച്ച് ബിസിസിഐ.

ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകൻ നെയ്ൽ മിച്ചലിന്റെ എക്സിലെ പോസ്റ്റ് പങ്കുവെച്ചാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും നിലപാട് വ്യക്തമാക്കിയത്.

നെയ്ൽ പറഞ്ഞതിനോട് യോജിക്കുന്നു. ​ഗാവസ്കർ സ്റ്റേഡിയത്തിൽ ഉള്ളപ്പോഴാണ് ഇങ്ങനെയൊരു കാര്യം സംഭവിച്ചത്. അലൻ ബോർഡർ-സുനിൽ ​ഗാവസ്കർ താരങ്ങളുടെ പേരാണ് ട്രോഫിക്ക് നൽകിയിരിക്കുന്നത്. എന്നാൽ അവരിൽ ഒരാൾ ട്രോഫി നൽകുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നില്ല.

നാല് വർഷം കൂടി കഴിയുമ്പോൾ അവർ രണ്ടുപേരും സ്റ്റേഡിയത്തിൽ ഒരുമിച്ച് ഉണ്ടാകുമെന്ന് എന്താണ് ഉറപ്പ്?. ഇരുവരും ഒരുമിച്ചുള്ളത് അപൂർവ്വ ദൃശ്യങ്ങളാണെ’ന്നും ​ബിസിസിഐ വൈസ് പ്രസിഡന്റ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *