ന്യൂഡൽഹി: പി.എം. കെയേഴ്‌സ് ഫണ്ട് (PM CARES Fund) വിനിയോഗിച്ച് ഗ്രാമീണ മേഖലയിലെ സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് സി.ജെ.പി. (Cockroach Janta Party) നേതാവ് അഭിജീത് ദിപ്‌കെ
ആവശ്യപ്പെട്ടു. 2023-24 സാമ്പത്തിക വർഷത്തിൽ 7,173 കോടി രൂപയായിരുന്ന ഫണ്ട് 2024-25 കാലയളവിൽ 8,452 കോടി രൂപയായി വർധിച്ചെന്ന ഓഡിറ്റ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

ഫണ്ടിലുള്ള തുക വിനിയോഗിച്ചാൽ എത്രയോ ഗ്രാമീണ സ്‌കൂളുകളുടെ അവസ്ഥ പരിഹരിക്കാനാകുമെന്നും, എല്ലാ സൗകര്യങ്ങളുമുള്ള ഒരു മാതൃകാ സ്‌കൂൾ നിർമിക്കാൻ ഏകദേശം 8 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കിയാൽ പോലും ഈ തുക കൊണ്ട് ആയിരത്തിലധികം പുതിയ ഹൈടെക് സ്‌കൂളുകൾ നിർമിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *