ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനത്തിലും തോറ്റതിന് പിന്നാലെ അപൂർവ്വമായ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. ജോസ് ബട്ലറുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം 305 റൺസിന്റെ വിജയലക്ഷ്യം മുന്നിൽ വെച്ചുകൊണ്ടാണ് നാല് വിക്കറ്റിന് തോറ്റത്.
ഏകദിനത്തിൽ 300 ൽ അധികം സ്കോർ നേടിയതിന് ശേഷം ഇംഗ്ലണ്ട് നേടുന്ന 28-ാമത്തെ തോൽവിയാണിത്. 300 ൽ അധികം സ്കോർ നേടിയതിന് ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ തോൽവികൾ ഏറ്റുവാങ്ങിയ ടീമെന്ന നേട്ടം ഇതോടെ ഇംഗ്ലണ്ടിന്റെ പേരിലായി.ഇതുവരെ 99 മത്സരങ്ങളിൽ ഇംഗ്ലണ്ട് 300 റൺസ് മറികടന്നിട്ടുണ്ട്. 136 മത്സരങ്ങളിലാണ് ഇന്ത്യ 300 റൺസ് മറികടന്നിട്ടുളളത്.
ഇതിൽ 27 തവണ തോൽവി രുചിച്ചു. ഇന്ത്യയ്ക്കൊപ്പം ഇതുവരെ പങ്കിട്ടിരുന്ന ഒരു അനാവശ്യ റെക്കോർഡാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിൽ തന്നെ സ്വന്തം പേരിലാക്കിയത്.
62 മത്സരങ്ങളിൽ മുന്നൂറ് കടന്ന് 23 മത്സരങ്ങളിൽ തോറ്റ വെസ്റ്റ് ഇൻഡീസാണ് പട്ടികയിൽ മൂന്നാമത്തേത്. 87 മത്സരങ്ങളിൽ 19 മത്സരങ്ങളിൽ തോറ്റ ശ്രീലങ്കയാണ് പട്ടികയിൽ നാലാമത്തേത്.
അതേ സമയം 2023 ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിന്റെ തുടർച്ചയായ നാലാമത്തെ ഏകദിന പരമ്പര തോൽവിയാണിത്. കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയിലെ തുടർച്ചയായി ഏഴാം ഏകദിന പരമ്പര തോൽവിയുമാണ് ഇത്
