ആഗോള കായികരംഗത്ത് വരുമാന വളർച്ചയിൽ നേരിയ മന്ദഗതിയുണ്ടെങ്കിലും മുൻനിര താരങ്ങളുടെ സമ്പാദ്യത്തിൽ വൻ കുതിപ്പ് തുടരുന്നതായി ഫോബ്സ് മാഗസിൻ്റെ പുതിയ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന 50 കായികതാരങ്ങൾ കഴിഞ്ഞ 12 മാസത്തിനിടെ 4.1 ബില്യൺ ഡോളർ (ഏകദേശം 34,000 കോടിയിലധികം രൂപ) സ്വന്തമാക്കി.
ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 ശതമാനം കുറവാണ്. ആകെ വരുമാനത്തിൽ 3 ബില്യൺ ഡോളറും ശമ്പളം, ബോണസ് എന്നിവയിലൂടെ കളിസ്ഥലത്തു നിന്ന് (On-field) നേടിയപ്പോൾ, 1.1 ബില്യൺ ഡോളർ പരസ്യങ്ങൾ, ബിസിനസ് സംരംഭങ്ങൾ (Off-field) എന്നിവയിലൂടെയാണ് താരങ്ങൾ സമ്പാദിച്ചത്. പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്.

