വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐഎസ്എസ്) 286 ദിവസത്തെ വാസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലെത്തിയത്.
എട്ടു ദിവസത്തെ ദൗത്യത്തിന് പോയ ഇരുവര്‍ക്കും സാങ്കേതിക തകരാര്‍ കാരണം ബഹിരാകാശത്ത് 278 ദിവസമാണ് അധികം കഴിയേണ്ടി വന്നത്.നാസയുടെ ബഹിരാകാശ യാത്രികര്‍ക്ക് ഓവര്‍ടൈമിന് ഏതെങ്കിലും തരത്തിലുള്ള അധിക വേതനം ലഭിക്കുമോ എന്നതായിരുന്നു ചോദ്യം. ഇതിനോട് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘ഇക്കാര്യം ആരും തന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടില്ല.
അക്കാര്യം തന്റെ മുന്നിലെത്തിയാല്‍, എന്റെ സ്വന്തം പോക്കറ്റില്‍നിന്ന് ഞാനത് നല്‍കും’.നാസയുടെ ബഹിരാകാശ യാത്രികര്‍ യുഎസ് ഫെഡറല്‍ ജീവനക്കാരാണ്. അവര്‍ക്ക് ചട്ട പ്രകാരം നിശ്ചിത ശമ്പളം മാത്രമേ ലഭിക്കുകയുള്ളൂ. എത്ര കാലം ബഹിരാകാശത്ത് തങ്ങിയാലും ചട്ടപ്രകാരം ശമ്പളത്തിന് മാത്രമേ അര്‍ഹതയുള്ളൂവെന്നതാണ് കൗതുകകരം.സര്‍ക്കാര്‍ ജീവനക്കാരെന്ന നിലയില്‍ യുഎസില്‍ ബഹിരാകാശ യാത്ര പോലും ഔദ്യോഗിക യാത്രയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
അവധിദിനങ്ങളിലും വാരാന്ത്യങ്ങളിലും ജോലി ചെയ്യേണ്ടി വന്നാല്‍ ഓവര്‍ടൈം ശമ്പളം ലഭിക്കില്ല. എന്നാല്‍ ഈ ഘട്ടത്തിലെ ഗതാഗതം, ഭക്ഷണം, താമസം എന്നിവ സര്‍ക്കാര്‍ വഹിക്കും.അതേ സമയം ശമ്പളം കൂടാതെ പ്രതിദിന അലവന്‍സായി തുച്ഛമായ തുക നല്‍കുന്നുണ്ട്.
ഇത് ഒരു ദിവസം അഞ്ച് ഡോളര്‍ മാത്രമാണ്. അതായത് 430 രൂപ. സുനിതാ വില്യംസും ബുച്ച് വില്‍മോറും ഇത്രയും ദിവസം ബഹിരാകാശത്ത് തങ്ങിയതിന് അധികമായി കിട്ടുക 1,22,980 രൂപ മാത്രം. ഇക്കാര്യമാണ് മാധ്യമ പ്രവര്‍ത്തകന്‍ ട്രംപിന് മുന്നിലെത്തിച്ചത്. ‘
അത്രമാത്രമേ ഉള്ളോ’ എന്നായിരുന്നു ട്രംപ് ചോദ്യമുന്നയിച്ചത്. അവര്‍ക്ക് കടന്നുപോകേണ്ടിവന്ന കാര്യങ്ങള്‍ക്ക് അത് പര്യാപ്തമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
