മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുത്തേറ്റ കേസിൽ നടന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയായ ഷരീഫുൾ ഇസ്ലാമിന്റേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാന സിഐഡിയുടെ ഫിംഗർപ്രിന്റ് ബ്യൂറോയിലേക്ക് ഏകദേശം 20 സാമ്പിളുകൾ അയച്ചു അതിൽ 19 എണ്ണം പ്രതിയുടേതുമായി പൊരുത്തപ്പെടുന്നില്ല.

പൊലീസ് കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രകാരം, ബാത്ത്റൂം വാതിൽ, കിടപ്പുമുറിയുടെ സ്ലൈഡിംഗ് ഡോര്‍, അലമാര വാതിൽ എന്നിവയിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതിയുടെ വിരലടയാളവുമായി പൊരുത്തപ്പെടുന്നില്ല.പ്രതിയുടെ വിരല്‍ അടയാളവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു വിരലടയാളം കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ലഭിച്ച വിരലടയാളമാണ്.

നിരവധി ആളുകൾ വസ്തുക്കൾ ഉപയോഗിക്കുകയും സ്പർശിക്കുകയും ചെയ്യുന്നതിനാൽ വിരലടയാളങ്ങൾ പൊരുത്തപ്പെടാനുള്ള സാധ്യത 1000-ത്തിൽ ഒന്ന് മാത്രമാണെന്ന് മുംബൈ പോലീസ് വൃത്തങ്ങൾ പറഞ്ഞു, അതുകൊണ്ടാണ് വിരലടയാള പൊരുത്തം വലിയ തെളിവായി എടുക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയുടെ വിരല്‍ അടയാളവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു വിരലടയാളം കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ലഭിച്ച വിരലടയാളമാണ്.

നിരവധി ആളുകൾ വസ്തുക്കൾ ഉപയോഗിക്കുകയും സ്പർശിക്കുകയും ചെയ്യുന്നതിനാൽ വിരലടയാളങ്ങൾ പൊരുത്തപ്പെടാനുള്ള സാധ്യത 1000-ത്തിൽ ഒന്ന് മാത്രമാണെന്ന് മുംബൈ പോലീസ് വൃത്തങ്ങൾ പറഞ്ഞു, അതുകൊണ്ടാണ് വിരലടയാള പൊരുത്തം വലിയ തെളിവായി എടുക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *