തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച ഡിഎംകെ, പാർലമെന്റിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നു. നടപ്പ് വർഷകാല സമ്മേളനത്തിൽ ചോദ്യപേപ്പർ ചോർച്ച, ദേശീയ ബഹുമതി ബിൽ എന്നിവയിലെ പ്രതിപക്ഷ ബഹിഷ്കരണത്തിൽ പങ്കാളിയാകാതെ ഡിഎംകെ ചർച്ചകളിൽ പങ്കെടുത്തു.
കോൺഗ്രസ് നയിക്കുന്ന ‘ഇന്ത്യ’ സഖ്യത്തോട് അകലം പാലിക്കുന്നതിന്റെ ഭാഗമായി എംപിമാർക്ക് പുതിയ ഇരിപ്പിടങ്ങളും അനുവദിച്ചിട്ടുണ്ട്. അതേസമയം, സഭയിൽ സർക്കാരിനെ പിന്തുണയ്ക്കാതെ തങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ വേറിട്ട അസ്തിത്വം ഉറപ്പിക്കാനാണ് ഡിഎംകെയുടെ നീക്കം.

